കടംകഥകള്
തിന്നില്ല, കുടിക്കില്ല, തല്ലിയാല്‍ കരയും -ചെണ്ട.
തിന്നാന്‍ ദഹിക്കില്ല, വെച്ചാല്‍ വേവില്ല- തലമുടി.
തിരി തെരുത്ത് തിരിയ്ക്കകത്തു മുട്ടയിട്ടു- പയറ്.
തിരി തെരുത്ത് തിരിയ്ക്കു പുറത്തു മുട്ടയിട്ടു- കുരുമുളക്.
തിരിഞ്ഞു തിരിഞ്ഞായിരക്കണ്ണന്‍, പരു പരാറ്റില്‍ വീണു- വീശുവല.
തിരിതിരി തിരിതിരി അമ്മതിരി, തിരിതിരി തിരിതിരി മോളു തിരി- തിരികല്ല്.
തീയിലിട്ടാല്‍ ചടപട ചടപട, വെള്ളത്തിലിട്ടാല്‍ പിന്നെ കാണില്ല- ഉപ്പ്.
തുടച്ചാലും തുടച്ചാലും അഴുക്കു പോകാത്ത വട്ടക്കണ്ണാടി- ചന്ദ്രന്.
തുടിച്ച ഇറച്ചിയില്‍ ഈച്ചയിരിക്കില്ല- തീക്കനല്‍.
തൂങ്ങും തുടിക്കും, വേഗം വലിക്കും, വലിച്ചങ്ങിരുത്തും, കമിഴ്ത്തിപ്പിടിക്കും- കിണറ്റില്‍ നിന്ന് വെള്ളം കോരുക.
തൂശി പോലെ മുളവു, പായപോലെ ഇല വിരിഞ്ഞു, തൂണുപോലെ തടിവു- വാഴ.
തൂക്കാത്ത മുറ്റവും വറ്റാത്ത കിണറും- കടല്‍ത്തീരം, കടല്‍
തൂര്‍ത്താലും തൂര്‍ത്താലും തൂരാത്തൊരു കിണര്‍- വയര്‍.
തെക്കുതെക്കൊരാല്, ആലു നിറയെ പന്ത്, പന്തിനുള്ളില്‍ മുട്ട, മുട്ടയ്ക്കുള്ളില്‍ എണ്ണ- മരോട്ടിക്കായ.
തെക്കുതെക്കൊരു ദേശത്തുനിന്ന് ഒരമ്മയും മോളും വന്നു. അമ്മ കിടക്കും, മോള് നൃത്തം വെയ്ക്കും-
അമ്മിയും കുട്ടിയും.
തേന്‍ കുടത്തില്‍ ഒറ്റക്കണ്ണന്‍-ചക്ക ചുളയും കുരുവും.
തേങ്ങാപ്പൂളൊരു തേങ്ങാമുറിയായ്- അമ്പിളി.
തൊടാതെ മുടിഞ്ഞവന്- രാവണന്.
തൊട്ടു മുടിഞ്ഞവന്- ഭസ്മാസുരന്.
തൊട്ടാല്‍ ഉറങ്ങും തോപ്പിലെ കുഞ്ഞന്‍- തൊട്ടാല്‍വാടി.
തൊട്ടാല്‍ പൊട്ടും ഇംഗ്ലീഷ് മുട്ട- നീര്‍പ്പോള.
തൊപ്പിക്കാരന് ചന്തയ്ക്ക് പോയി -അടയ്ക്ക.
തൊ’ട്ടാലുടന്‍ കൈ നക്കിക്കും ഇറച്ചിക്കഷ്ണം- തീക്കനല്‍.
തൊട്ടാലുടനെ ഉറങ്ങും, കുറച്ചു കഴിഞ്ഞാല്‍ ഉണരും- തൊട്ടാവാടി
തൊപ്പിയുള്ള താടിവെച്ച ചെങ്കപ്പായക്കാരന്‍ ചന്തയ്ക്കുപോയി- വറ്റല്‍മുളക് .
തൊപ്പിയിട്ടു തല കുലുങ്ങി നീങ്ങുമ്പോള്‍ ധാരമുറിയാതെ കണ്ണീാെരഴുക്കും എഴുത്തുകാരന്- പേന.
തോട്ടത്തില്‍ പ്ര്ര്ര്…-വാഴയില കീറുക.
തോണ്ടാത്ത കിണറേത്?-കടല്‍.