കടംകഥകള്
വേരില്ല, തടിയില്ല, കൊമ്പില്ല, ഇലയില്ലാ പൂമരം-നക്ഷത്രങ്ങളുള്ള ആകാശം.
വേലി നീളെ നീലക്കണ്ണുകള്-നീലശംഖുപുഷ്പം.
വേലിപ്പൊത്തില്‍ പൊന്നെഴുത്താണി-പാമ്പ്.
വേലിപ്പൊത്തില്‍ വൈരക്കല്ല്-മിന്നാമിനുങ്ങ്.
വേലീന്മേല് നുറുങ്ങരി-ചിതല്.
വേലിയില്‍ പടര്‍ന്ന കുത്താത്ത വിതയ്ക്കാത്ത വള്ളി-ചിതല്.
വൈക്കോല്‍ വിത്തിനിട്ടു. വിത്ത് വിറ്റ് മാമുണ്ടു-കുരുമുളക്
വെള്ളക്കാളക്ക് നെറുകയില്‍ കൊമ്പ്-നിലവിളക്ക്.
വെള്ളക്കാളക്ക് പള്ളയ്ക്ക് കൊമ്പ്-കിണ്ടി.
വെള്ളക്കാളയേയും കറുത്ത കാളയേയും കുളിപ്പിക്കാന്‍ കൊണ്ടുപോയി കുളിച്ചു വരുമ്പോള്‍ വെള്ളക്കാള മാത്രം-ഉഴുന്ന്.
വെള്ളക്കാളയെ മാറ്റിക്കെട്ടി, ചുവ കാളയെ കൂട്ടിക്കെട്ടി-തീ കൂട്ടുക
വെളിച്ചത്തില്‍ കൂടെ നിവന്‍ ഇരുട്ടിയപ്പോളവിടെപ്പോയ്-നിഴല്‍.
വെള്ളക്കാളകള്‍ തുള്ളിമറയുന്നു-അരിതിളയ്ക്കുക.
വെള്ളക്കാരെ മാറ്റിയിരുത്തി, ചോപ്പച്ചാരെ ഇറക്കിയിരുത്തി-ചാരം വാരി തീ കൂട്ടി.
വെള്ളത്തില്‍ ജനിച്ചു, വായുവില്‍ വളര്‍ന്നു-കൊതുക്.
വെള്ളത്തിലിട്ടാല്‍ നനയില്ല, വെയിലത്തിട്ടാല്‍ വാടും-ചേമ്പില.
വെള്ളമതില്‍ക്കെട്ടുകളുള്ളില്‍ വെള്ളിവടി-വാഴപ്പിണ്ടി.
വെളുവെളുത്തൊരു സുന്ദരി, ഉടുതുണിയില്ലാതെ കുട ചൂടി നില്ക്കുന്നു-കൂണ്.