കടംകഥകള്
ശാശാ പോട്ടില്‍ രത്‌നകല്ല്.
ശാശി ശുമ്മാകെടാ, ശപ്പന്‍ നായരുടെ മേലെ കെടാ- കടുക് വറുത്ത് കറിയിലിടുക.
ശടകു കുടകണ്ണാ ശംഖു കോര്‍ത്ത കര്‍ണ്ണാ നടുവില്‍ കുംഭകര്‍ണ്ണാ-തൊട്ടിലില്‍ ഉറങ്ങുന്ന കുട്ടി.
ശാരി വള്ളി ശുകുന്തള വള്ളി വെള്ളത്തിലിട്ടാല്‍ ചീയാത്ത വള്ളി-തലമുടി.
ശാരി വള്ളി ശകുന്തള വള്ളി ആദ്യം കറുത്തിട്ട് പിന്നെ വെളുത്തിട്ട്-തലമുടി.
സഞ്ചരിക്കുമ്പോള്‍ തീവണ്ടി, സങ്കോചിക്കുമ്പോള്‍ ചക്രം-തേരട്ട.
സദ്യയ്ക്കു മുമ്പില്‍ ഇലയ്ക്കു പിമ്പന്‍-കറിവേപ്പില.
സാക്ഷപ്പൊത്തില്‍ മിന്നാമിനുങ്ങ്-കമ്മല്‍.
സുന്ദരനെങ്കിലുമൊറ്റക്കണ്ണന്‍-കുന്നിക്കുരു.
സുന്ദരിക്കുട്ടി ഉടുതുണിയില്ലാതെ കുട ചൂടി നില്‍ക്കുന്നു-കൂണ്‍.
സുന്ദരന്‍ കുളിച്ചപ്പോള്‍ ചൊറിക്കുട്ടനായി-പപ്പടം.
സൂചിക്കാലില്‍ വട്ടം തിരിയും മൊട്ടത്തലയന്‍ കുട്ടപ്പന്‍-പമ്പരം.
സൂര്യനിലുണ്ട്, ചന്ദ്രനിലില്ല ചിങ്ങത്തിലുണ്ട്, മിഥുനത്തിലില്ല ഞാനാര്-സൂചി.
സൂചി പോലെയില വന്നു, പായപോലെയില വിരിഞ്ഞു-വാഴ