കടംകഥകള്
ചട ചട കൊമ്പത്തുണ്ടൊരു കുടം ചോര- ചെമ്പരത്തിപ്പൂ.
ചട്ടിയില്‍ ചട്ടി പതിനെട്ടു ചട്ടി- തെങ്ങിന്‍പട്ട.
ചട്ടിത്തലയന്‍ ചന്തയ്ക്കു പോയി- തണ്ണിമത്തന്.
ചട്ടിക്കു മീതെ തട്ട്, തട്ടിനുൂ മീതെ തൂണ്, തൂണിനു മീതെ പന്തല്‍- ചേന.
ചട്ടിതൊപ്പിക്കാരന്‍ കുടവയറനെകണ്ടാല്‍ കാലികളുടെ വായില്‍ തേനൂറും- വൈക്കോല്‍ത്തുറു.
ചത്തവന്റെ വയറ്റില്‍ ചുട്ടവനെ കയറ്റി -ചക്കമുറിക്കുക.
ചത്താലെ മിണ്ടുള്ളൂ ചങ്കുച്ചാര്- ശംഖ്.
ചത്തു കിടക്കുന്ന പാമ്പ് വടിയെടുത്താല്‍ ഓടും- തോണി.
ചാടും കുതിര, ഓടും കുതിര, വെള്ളം കണ്ടാല്‍ നിന്നു പരുങ്ങും –തുകല്‍ചെരുപ്പ്.
ചാമ്പല്‍കുള്ളന്‍ ചന്തയ്ക്കു പോയി- കുമ്പളങ്ങ.
ചിച്ചിലയ്ക്കും ചില ചിലയ്ക്കും, വഴി നടക്കും വട്ടം വീശും –പപ്പടം.
ചിതറിയിരിപ്പു പിച്ചി പൂക്കളെടുത്തു കോര്‍ക്കാനൊക്കില്ല -നക്ഷത്രങ്ങള്‍.
ചില്ലത്തുഞ്ചത്താടിത്തൂങ്ങി പഞ്ചാര പൈങ്കിളി മേവുന്നു- കശുമാങ്ങ.
ചില്ലിക്കൊമ്പന് ചുവന്നപക്ഷി ചാഞ്ചാടുന്നു- പറങ്കിമാങ്ങ.
ചില്ലിക്കൊമ്പന് ഗരുഡന് തൂക്കം- വവ്വാല്.
ചില്ലിക്കൊമ്പില്‍നിന്ന് ചില്ലിക്കൊമ്പിലേയ്ക്ക് ചാടിക്കളിക്കും രാമഭക്തന്- അണ്ണാറക്കണ്ണന്.
ചുവന്ന കുട്ട’ന് കുളിച്ചാല്‍ കരിക്കുട്ടനാകും- തീക്കട്ട’.
ചുവന്ന സായിപ്പിന് കറുത്ത തൊപ്പി- കുന്നിക്കുരു.
ചുണ്ടില്ലെങ്കിലും ചിരിക്കും, കരയും, അട്ടഹസിക്കും- മേഘം.
ചുവന്നിരിക്കുന്നവന് കറുത്തുവരുമ്പോള്‍ വെള്ളത്തില്‍ മുക്കി ഒരടി- സ്വര്‍ണ്ണം.
ചുവന്നത് തിന്ന് കറുത്തത് തുപ്പി-തണ്ണി മത്തന്‍ തിന്ന് കുരു തുപ്പുക.
ചുവടൊരു പര്‍വ്വതം, തടിയൊരു തൂണ്, ഇലയൊരു കിന്നരം, മക്കളൊക്കെ കാക്കിരി പീക്കിരി- പുളിമരം.
ചുവയൊരു വട്ടുരുളി, തടിയൊരു വടി, തലയൊരു പന്തല്‍- ചേന.
ചുവന്നവന് പിന്നെ കറുത്തവനാകും- മണ്‍കലം.
ചുവന്നമേനി, ചുവന്നകുപ്പായം, പച്ചയ്ക്കെരിയും വെന്താല്‍ മധുരിക്കും- സവോള.
ചെത്തും ചെത്തും പൊന്‍കുടം, ചെത്തി വുരമ്പോള്‍ തേന്‍ തുള്ളി- കരിക്ക്.
ചൂണ്ടിക്കാണിക്കുന്ന കോലന്‍ മരത്തിന് പേരെന്ത്- ചൂണ്ടുവിരല്‍.
ചെത്തിത്തേച്ച ചുവരില്‍ വിരിയും പിച്ചിപൂക്കള്‍- നക്ഷത്രങ്ങള്‍.
ചെറുപ്പത്തിലുടുത്തു നില്ക്കും, വലുപ്പത്തിലുടുക്കാതെ നില്ക്കും- തെങ്ങ്്.
ചെറുവിരലോളം പോന്നൊരു പെണ്‍കുഞ്ഞവളുടെ തലമുടിയൊരമുഴം- സൂചിയും നൂലും.
ചെറുപ്പത്തില്‍ ചോന്നിട്ടും വലുപ്പത്തില്‍ കറുത്തിട്ടും -ബ്രാല് മത്സ്യം.
ചെറുവിരലോളം പോന്ന തിരിയില്‍ പത്തുമുപ്പത് പവിഴമണി- പഴുത്ത കുരുമുളക്.
ചെറുപ്പത്തിലിട്ട കുപ്പായം വലുപ്പത്തില്‍ ഊരും -മുള.
ചെത്തി കൂര്‍പ്പിച്ചത്, ചെത്താതെ കൂര്‍പ്പിച്ചത്, തല്ലി പരത്തിയത്, തല്ലാതെ പരത്തിയത്- സൂചി, മുള്ള്,ചുമര്, ഇല.
ചെടിയിന്മേല്‍ കായ, കായിന്മേല്‍ ചെടി- കൈതച്ചക്ക.