കടംകഥകള്
തോലില്ലാ, കുരുവില്ലാ പഴം, തൊട്ടാല്‍ കൈ നക്കിക്കും പഴം- തീക്കട്ട.
തോളില്‍ തൂങ്ങി തല്ലു കൊള്ളും കൊച്ചന് -ചെണ്ട.
തൈക്കൂട്ടില്‍ പഴുക്കടയ്ക്ക-അടുപ്പിലെ തീക്കല്‍.
തൃക്കാട്ടിലുണ്ടൊരു കോഴിയും മക്കളും, കൊത്തീട്ടങ്ങ’് അടുത്തുകൂടാ- കടല്‍.
ദൂരെയിരുന്ന് നോക്കിക്കാണും, ശരമായ് ചൊല്ലും, നീറ്റില്‍ മുങ്ങും, പൊങ്ങിവരുമ്പോളൂണു കഴിഞ്ഞു –പൊന്മാന്.
ദാ കിടക്കുന്നു കരിവടിയിവിടെ, എടുക്കാന്‍ ചെപ്പോടിപ്പോയി- പാമ്പ്.
നനവേറ്റാല്‍ വാടും, ചൂടേറ്റാല്‍ വാട്ടം തീരും- പാവ.
നമ്പൂതിരി വെന്തു, പൂണൂല് വെന്തില്ല- കാട്ടിലെ വഴി.
നല്ലമ്മ കുളിച്ചു വരുമ്പോള്‍ മേലാകെ വസൂരി- പപ്പടം.
നല്ല നായ്ക്കു നാവില്‍ പല്ല്- ചിരവ.
നല്ലൊരു കണ്ണാടി, തുടച്ചാലും തുടച്ചാലും അഴുക്കു പോകാത്ത വട്ടക്കണ്ണാടി- ചന്ദ്രന്.
നാവിന്മേല് പല്ലുള്ള നായ -ചിരവ.
നാലു കാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ, കോലു നാരായണന് കട്ടോണ്ട് പോയി- തവളയെ പാമ്പ് പിടിച്ചു.
നാലു പേരും ഒായി, ചോര പുറത്തേക്കു ചീറ്റുന്നു മുറുക്കി തുപ്പുക.
നാലു കാലുണ്ട്, നടുവുണ്ട് മുതുകുണ്ട്, നായ്ക്ക് തിന്നാനിറച്ചിയില്ല- കസേര.
നാലു മണിക്ക് മിഴിതുറക്കും കുഞ്ഞോമന- നാലുമണിപ്പൂവ്.
നാഴൂരി പാലുകൊണ്ട് നാടാകെ കല്യാണം- നിലാവ്.
നാലു പേരു കൂടി ഒായി- വെറ്റില മുറുക്ക്.
നാലു വശവും മതില് കെട്ടി, നടുക്ക് തൂണുവച്ചു- ജനല്‍.
നാഴി നിറയെ മുല്ല മൊട്ട്- പല്ല്.