കടംകഥകള്
നിവന്റെ വയറ്റില്‍ വവന്റെ കൂത്താട്ടം –ഉരലില്‍ ഉലക്കയിട്ട് ഇടിക്കുക.
നിലം കിളച്ച് കുട്ടിയുരുളി പുറത്തെടുത്തു- ചേന.
നിലം കീറി പൊട്ടെടുത്തു -മഞ്ഞള്‍.
നിവര്‍ത്തിയിട്ടൊരു പായ മടക്കീട്ടും മടക്കീട്ടും തീരുന്നില്ല –റോഡ്.
നിത്യവും കുളിക്കും ഞാന്‍, മഞ്ഞളില്‍ നീരാടും ഞാന്‍, എന്നിട്ടും കാക്കയെപ്പോലെ ഞാന്‍- അമ്മി.
നിലത്തു പഞ്ഞി, പഞ്ഞിന്മേല്‍ ഇറച്ചി- കിടക്കയില്‍ കിടക്കുക.
നീലപ്പട്ടില്‍ വെള്ള പൂക്കള്‍- നക്ഷത്രങ്ങള്‍.
നീണ്ടൊരു മീശ, വളഞ്ഞൊരുവാല്‍, ഉച്ചിയിലൊരറക്കവാള്‍ -കൊഞ്ച്.
നീണ്ടുനീണ്ടു മാനം നോക്കി പോകുന്ന പച്ചക്കുപ്പായക്കാരന്‍- വളരുന്ന മുള.
നൂല്ത്തിരി പോയൊരു മുത്തുമാലയായ്- കുരുമുളക് കുല
നൂറാന വന്നാലും എടുത്തുമാറ്റാന്‍ പറ്റാത്ത വട്ടചെമ്പ്- കിണര്‍.
നൂല്‍ചരടിന്മേല്‍ കസര്‍ത്തു കാണിക്കുന്ന അഷ്ടപാദേശ്വരന്‍- എട്ടുകാലി.
നൂറിലേറി വാലു നീട്ടി, മാനം നോക്കി പാറിടും കോമാളി പയ്യന്- പട്ടം.
നൂറു പറയരിയും ഒരു തേങ്ങാപ്പൂളും- നക്ഷത്രങ്ങള്‍, ചന്ദ്രക്കല.
നൂറു പറയരിക്ക് ഒരു പപ്പടം- നക്ഷത്രങ്ങള്‍ ചന്ദ്രനും.
നെല്ലിപ്പൂളി നായരും, തേങ്ങാപ്പൂളി നായരും കൂടി ഇല്ലിപ്പുളി നായരുടെ വീട്ടില്‍ വിരുന്നു പോയപ്പോള്‍ കോല്പ്പുളി നായര്‍ കുത്തി പുറത്താക്കി- പുട്ടു ഉണ്ടാക്കുക.
നേടാന്‍ പാട്, കളയാന്‍ എളുപ്പം- സല്‍പ്പേര്.
നേടാന്‍ പാട് നേടിയാല്‍ ഉറക്കം കമ്മി- പണം.
നോക്കിക്കാണാം, തൊട്ടുനോക്കാം, അനുഭവിച്ചറിയാം, പിടിക്കാന്‍ കിട്ടില്ല- പുക.