കടംകഥകള്
ഇലയില്ലാ മരത്തില്‍ നിന്ന് പൂക്കള്‍ കൊഴിയുക-നാളികേരം ചിരകുക.
ഇങ്ങേല വട്ട ചെമ്പ് അങ്ങേലയ്ക്കും, അങ്ങേലെ വട്ട ചെമ്പ് ഇങ്ങേലേയ്ക്കും കൊണ്ടുപോകാന്‍ സാധിക്കില്ല-കിണര്‍.
ഇടത്തൊട്ടില്‍ കരിമീന്‍-കണ്ണിലെ കൃഷ്ണമണി.
ഇടവഴിയിലൂടെ കരിവടിയോടി- പാമ്പ്.
ഇടയ്ക്കിടയ്ക്ക് കെട്ടു കെട്ടി, മാനത്തേയ്ക്ക് വാലു നീട്ടി- മുള.
ഇട്ടാല്‍ പൊട്ടാത്ത ഇംഗ്ലീഷ് മുട്ട- കടുകുമണി.
ഇട്ട പായ് മടക്കില്ല, ചെറു പോത്തിനെ പൂട്ടില്ല, ചെറു കുളം വറ്റില്ല- റോഡ്,ആന,കടല്‍.
ഇട്ടാലെടുക്കില്ല, ഈഴവപ്പെരും താലി-മാവുകൊണ്ട് അണിയല്.
ഇട്ടിലിടുക്കിലിളുക്കാശി തെങ്ങിന്മേല് പത്തു നൂറു കൊട്ടത്തേങ്ങ– ഈന്തപ്പന.
ഇട്ടു മൂടാന്‍ തുണിയുണ്ട്. കൈ വശം കെട്ടാന്‍ തുണിയില്ല- കോഴിത്തൂവല്‍.
ഇത്തിരിക്കുഞ്ഞന് കുട്ട്യേ കരയിച്ചു- കുരുമുളക്.
ഇത്തിരി കുഞ്ഞന്റെ വാലിന്മേലെല്ല്- വറ്റല്‍മുളക്.
ഇത്തിരിക്കുഞ്ഞനൊരൊറ്റക്കണ്ണന്‍- കുന്നിക്കുരു.
ഇത്തിരി മുറ്റത്തഞ്ചു കാവല്ക്കാരന്- കൈവിരല്‍.
ഇത്തിരി മുറ്റത്തഞ്ചു മുരിക്ക്, അഞ്ചു മുരിക്കിന്മേല് കൊച്ചുമുരിക്ക്, കൊച്ചു മുരിക്കിന്മേല് ചാന്തു കുടുക്ക -കൈപ്പത്തി.
ഇത്തിരിയോളംപ്പോന്ന സഞ്ചിയിലായിരം അരിമണി- ആമ്പല്‍ അരി.
ഇത്തിരിക്കുന്നന്‍ നെല്ലിനു പോയി- പണം.
ഇലയില്ലാ, കൊമ്പില്ലാ, മരത്തിന്റെ ചുവട്ടില്‍ നിന്നാല്‍ ചിലപ്പം പെറുക്കിത്തിന്നാം- ഉരല്.
ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍ കഞ്ഞിക്കിണ്ണം തുള്ളിതുള്ളി- അരി തിളയ്ക്കുക.
ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍ പത്തായിരം പാമ്പുകള്‍ പിന്നാലെ- തലമുടി.
ഇല്ലി കരകര, ഇല്ലി കരകര, മേലായിരം രസക്കുടുക്ക- നെല്ലിക്ക.
ഇല്ലിക്കൊമ്പത്തില്ലിക്കൊമ്പത്തീശാന്‍ മാപ്പിള തീ കായുന്നു- മിന്നാമിനുങ്ങ്.
ഇവിടെ ഞെക്കിയാല്‍ അവിടെ കത്തും -ഇലക്ട്രിക് ബള്‍ബ്.
ഇവിടെ ഞെക്കിയാല്‍ അവിടെ തിരിയും- ഇലക്ട്രിക് ഫാന്‍.
ഇത്തിരിയുള്ളൊരു കിച്ചാണ്ടി, വയറു പിളര്‍ന്നു കിടപ്പാണ്ടി- പുഴുങ്ങിയ നെല്ല്.
ഇരുതല വീര്‍ത്തും നടു നേര്‍ത്തും ബള്ളം ബളബള്ളം- തിമില.