കടംകഥകള്
ഇട്ടാലെടുക്കില്ല പത്തായപ്പൂട്ട്- മാവുകൊണ്ടുള്ള അണിയല്.
ഇരുട്ടു കോരി വെയിലത്തിട്ടു -എള്ള് ഉണക്കാന്‍ ഇടുക.
ഇപ്പോള്‍ വെട്ടിയ പുത്തന്‍ കിണറ്റില്‍ തൂവെത്തൂവെവെള്ളം- കരിക്ക്.
ഇവിടെ ഓതിയാല്‍ അവിടെ അലറും ഉച്ചഭാഷിണി.
ഈച്ച തൊടാത്തൊരിറച്ചിക്കഷ്ണം- തീക്കട്ട.
ഈഹു, ആഹു മരം, കാക്കയ്ക്കിരിക്കാന്‍ കൊമ്പില്ലാത്ത മരം- പുക.
ഉരുട്ടാം പിരട്ടാം എടുക്കാന്‍ പറ്റില- കണ്ണ്.
ഉരുളന്‍ കാളയെയറുക്കാന്‍ ചൊല് സൂചിക്കൊമ്പന്‍ കുത്തിയോടിക്കും- നാരങ്ങ.
ഉദിച്ചു വരുന്ന സൂര്യഭഗവാനെ പിടിച്ച് രണ്ടടിച്ച് വെള്ളത്തില്‍ താഴ്ത്തി- ഇരുമ്പ് പഴുപ്പിച്ചു തല്ലുന്നത്.
ഉരിയരി വെച്ചു, കുറുകുറെ വെന്തു, ഉള്ളരി വാങ്ങി, ഭഗവാനുണ്ടു എന്നിട്ടും ഒരു പറ ചോറ് ബാക്കി- ചുണ്ണാമ്പ്.
ഉള്ളില്‍ ചെന്നാല്‍ ആളൊരു പോക്കിരി- മദ്യം.
ഉളളുവെള്ളി, പുറമെ പച്ചക്കുപ്പായം. മാനത്തോളം വാല്- മുള.
ഉണ്ടാക്കാന്‍ പാട്, ഉണ്ടാക്കിയാല്‍ ഉടുങ്ങില്ല, കൊടുത്താലിരട്ടിക്കും -അറിവ്.
ഉണ്ടാക്കുവാനുപയോഗിപ്പീല, ഉപയോഗിപ്പോനറിയുന്നില്ല- ശവപ്പെട്ടി.
ഉടുത്തുണിയില്ലാത്തോന്‍ കുട ചൂടി നില്ക്കുന്നു -കൂണ്.
ഉണ്ണാത്തമ്മയ്ക്കു ചട്ടിത്തൊപ്പി- വൈക്കോല്‍ത്തുറു.