തിന്നില്ല, കുടിക്കില്ല, തല്ലിയാല്‍ കരയും  -ചെണ്ട.

തിന്നാന്‍ ദഹിക്കില്ല, വെച്ചാല്‍ വേവില്ല-  തലമുടി.

തിരി തെരുത്ത് തിരിയ്ക്കകത്തു മുട്ടയിട്ടു-  പയറ്.

തിരി തെരുത്ത് തിരിയ്ക്കു പുറത്തു മുട്ടയിട്ടു-  കുരുമുളക്.

തിരിഞ്ഞു തിരിഞ്ഞായിരക്കണ്ണന്‍, പരു പരാറ്റില്‍ വീണു-  വീശുവല.

തിരിതിരി തിരിതിരി അമ്മതിരി, തിരിതിരി തിരിതിരി മോളു തിരി- തിരികല്ല്.

തീയിലിട്ടാല്‍ ചടപട ചടപട, വെള്ളത്തിലിട്ടാല്‍ പിന്നെ കാണില്ല-  ഉപ്പ്.

തുടച്ചാലും തുടച്ചാലും അഴുക്കു പോകാത്ത വട്ടക്കണ്ണാടി-  ചന്ദ്രന്‍.

തുടിച്ച ഇറച്ചിയില്‍ ഈച്ചയിരിക്കില്ല-  തീക്കനല്‍.

തൂങ്ങും തുടിക്കും, വേഗം വലിക്കും, വലിച്ചങ്ങിരുത്തും, കമിഴ്ത്തിപ്പിടിക്കും-  കിണറ്റില്‍ നിന്ന് വെള്ളം കോരുക.

തൂശി പോലെ മുളവു, പായപോലെ ഇല വിരിഞ്ഞു, തൂണുപോലെ തടിവു-  വാഴ.

തൂക്കാത്ത മുറ്റവും വറ്റാത്ത കിണറും-  കടല്‍ത്തീരം, കടല്‍

തൂര്‍ത്താലും തൂര്‍ത്താലും തൂരാത്തൊരു കിണര്‍-  വയര്‍.

തെക്കുതെക്കൊരാല്, ആലു നിറയെ പന്ത്, പന്തിനുള്ളില്‍ മുട്ട, മുട്ടയ്ക്കുള്ളില്‍ എണ്ണ-  മരോട്ടിക്കായ.

തെക്കുതെക്കൊരു ദേശത്തുനിന്ന് ഒരമ്മയും മോളും വന്നു. അമ്മ കിടക്കും, മോള്‍ നൃത്തം വെയ്ക്കും-

അമ്മിയും കുട്ടിയും.

തേന്‍ കുടത്തില്‍ ഒറ്റക്കണ്ണന്‍-ചക്ക  ചുളയും കുരുവും.

തേങ്ങാപ്പൂളൊരു തേങ്ങാമുറിയായ്-  അമ്പിളി.

തൊടാതെ മുടിഞ്ഞവന്‍-  രാവണന്‍.

തൊട്ടു മുടിഞ്ഞവന്‍-  ഭസ്മാസുരന്‍.

തൊട്ടാല്‍ ഉറങ്ങും തോപ്പിലെ കുഞ്ഞന്‍-  തൊട്ടാല്‍വാടി.

തൊട്ടാല്‍ പൊട്ടും ഇംഗ്ലീഷ് മുട്ട-  നീര്‍പ്പോള.

തൊപ്പിക്കാരന്‍ ചന്തയ്ക്ക് പോയി -അടയ്ക്ക.

തൊ’ട്ടാലുടന്‍ കൈ നക്കിക്കും ഇറച്ചിക്കഷ്ണം-  തീക്കനല്‍.

തൊട്ടാലുടനെ ഉറങ്ങും, കുറച്ചു കഴിഞ്ഞാല്‍ ഉണരും- തൊട്ടാവാടി

തൊപ്പിയുള്ള താടിവെച്ച ചെങ്കപ്പായക്കാരന്‍ ചന്തയ്ക്കുപോയി-  വറ്റല്‍മുളക് .

തൊപ്പിയിട്ടു തല കുലുങ്ങി നീങ്ങുമ്പോള്‍ ധാരമുറിയാതെ കണ്ണീാെരഴുക്കും എഴുത്തുകാരന്‍-  പേന.

തോട്ടത്തില്‍ പ്ര്‍ര്‍ര്‍…-വാഴയില കീറുക.

തോണ്ടാത്ത കിണറേത്?-കടല്‍.