ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
National party – ദേശീയകക്ഷി
National politics – ദേശീയരാഷ്ട്രീയം
National Security Council – ദേശീയസുരക്ഷാസമിതി
National self determination – ദേശീയസ്വയം നിര്‍ണയം
National unity – ദേശീയൈക്യം
Nationalisation – ദേശസാല്‍ക്കരണം
Natural distinction – സ്വാഭാവിക വേര്‍തിരിവ്
Natural inequality – പ്രകൃത്യാ ഉള്ള അസമത്വം
Natural right – ജന്മനാ ഉള്ള അവകാശം
Naxalite movement – നക്സല്‍പ്രസ്ഥാനം
Nazi ideology – ‘നാസി’ പ്രത്യയശാസ്ത്രം
Nazism – നാസിസം
Near abroad – അയല്‍രാജ്യങ്ങള്‍
Negative liberty – നിഷേധാത്മകസ്വാതന്ത്ര്യം
Negotiation -ഒത്തുതീര്‍പ്പുചര്‍ച്ച
Negotiators -മധ്യസ്ഥര്‍/സന്ധിസംഭാഷകര്/അനുരഞ്ജകര്‍
Neo-colonialism – പുത്തന്‍ കോളനിവാഴ്ച
Neo-imperialism – നവസാമ്രാജ്യത്വം
Neo-liberal globalisation – നവ ഉദാര ആഗോളീകരണം
Neoliberalisation -നവ ഉദാരീകരണം
Nepotism – സ്വജനപക്ഷപാതം
Netizen – ഇന്റര്‍നെറ്റിലെ വ്യക്തി
Neutrality -നിഷ്പക്ഷതാനയം
New economic policy(NEP) – പുത്തന്‍ സാമ്പത്തികനയം
New international economic order-പുത്തന്‍ അന്തര്‍ദേശീയ സാമ്പത്തികക്രമം
New world order – നവലോകക്രമം
No confidence motion -അവിശ്വാസപ്രമേയം