Annexure -അനുബന്ധം
Annual budget – വാര്‍ഷികബജറ്റ്
Anti colonial liberation struggle – കോളനിവിരുദ്ധ വിമോചനസമരം
Anti-arrack movement – ചാരായവിരുദ്ധപ്രസ്ഥാനം
Anti-defection law – കൂറുമാറ്റനിരോധനനിയമം
Anti-democratic – ജനാധിപത്യവിരുദ്ധം
Anti-incumbency factor – `ഭരണവിരുദ്ധഘടകം
Anti-religious – മതവിരുദ്ധമായ
Anti-thesis -വിരുദ്ധപക്ഷം/എതിര്‍പക്ഷം
Apartheid – വര്‍ണവിവേചനം
Apolitical – അരാഷ്ട്രീയം
Apologist – ക്ഷമചോദിക്കുന്നവന്‍
Appeal court – അപ്പീല്‍കോടതി/മേല്‍ക്കോടതി
Appeal petition – അപ്പീല്‍പരാതി
Appeal – അപ്പീല്‍ (പുനര്‍വിചാരണയ്ക്കുള്ള അപേക്ഷ)
Appeasement policy – പ്രീണനനയം
Appellate jurisdiction – അപ്പീലധികാരം
Appointee – നിയമിതന്‍
Appropriation bill – ധനവിനിയോഗ ബില്‍
Arbitrary power – സ്വേച്ഛാധികാരം/സ്വേച്ഛാപരമായ അധികാരം
Arbitrary – സ്വേച്ഛാപരം
Arbitration – മാധ്യസ്ഥ്യം
Aristocracy – കുലീനവര്‍ഗഭരണം/കുലീനാധിപത്യം
Armed rebellion – സായുധകലാപം
Armed agrarian struggles -സായുധ കാര്‍ഷികപ്പോരാട്ടങ്ങള്‍
Armistice -തല്‍ക്കാലസന്ധി/യുദ്ധവിരാമം
Armoury -ആയുധപ്പുര
Arms control – ആയുധനിയന്ത്രണം
Arms race – ആയുധമത്സരം